ഛിന്നഗ്രഹം ഭൂമിയിലിടിക്കാൻ സാധ്യതയെന്ന് ISRO; വംശനാശം വരെ സംഭവിക്കാം

ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാൻ ഉള്ള സാധ്യത ശരി വെച്ചിരിക്കുകയാണ് ഐഎസ്ആർഒ ഭൂമിയിൽ ഇടിച്ചാൽ വംശനാശം സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കുന്നത്. ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുകയാണെങ്കിൽ ഭൂമിയിലെ മിക്ക ജീവജാലങ്ങളും നശിക്കാൻ ഇടയാക്കുമെന്നും എസ് സോമനാഥ് പറഞ്ഞു. അതെ സമയം ബഹിരാകാശ ഏജൻസികൾ വേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഭൂമി സംരക്ഷിക്കുവാനായി വികസിപ്പിച്ചു കൊണ്ടിരിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദിനോസറുകളുടെ വംശനാശത്തിന് കാരണമായതും ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചതാണെന്നാണ് അനുമാനം. ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാൻ 72% സാധ്യത ഉണ്ടെന്ന് നേരത്തെ നാസ തന്നെ വ്യക്തമാക്കിയിരുന്നു.

2029 ഏപ്രിൽ 13 നും പിന്നീട് 2036 ലും അപകടകാരിയായ അപ്പോഫിസ് എന്ന ഛിന്നഗ്രഹം ഭൂമിക്ക് തൊട്ടടുത്ത് എത്തുമെന്നാണ് ISRO ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കുന്നത്.
370 മീറ്റർ വ്യാസമുള്ള ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ അതിന് ഭൂമിയിൽ കൂട്ട വംശനാശം ഉണ്ടാക്കാനുള്ള ശേഷിയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.