യുവതിയെ പീഡിപ്പിച്ചു , പയ്യന്നൂരിൽ കോൺ​ഗ്രസ് നേതാവിന്‍റെ മകന്‍ അറസ്റ്റില്‍

കണ്ണൂര്‍ ; ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പയ്യന്നൂരിലെ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാരാണ് അറസ്റ്റിലായത്. ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ ഇയാൾ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരിയുടെ പരാതിയിൽ പറയുന്നത്.  കോൺ​ഗ്രസ് നേതാവ്  എം നാരായണൻകുട്ടിയുടെ മകനാണ് ശരത് നമ്പ്യാർ.

ഇന്നലെയാണ് സംഭവം നടന്നത്. ഫിസിയോ തെറാപ്പി ചെയ്യാൻ സെൻ്ററിലെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ യുവതി നേരിട്ടെത്തിയാണ് പരാതി നൽകിയത്.