കൊൽക്കത്ത: മറ്റൊരു യുവാവിനൊപ്പം ഭർത്താവിനെ ഉപേക്ഷിച്ചു ഇറങ്ങിപ്പോയി എന്ന് ആരോപിച്ച് യുവാവിനെയും യുവതിയെയും ക്രൂരമായ മർദ്ദനത്തിന് വിധേയമാക്കിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ് നേതാവ് താജ്മൂൽ. ബംഗാളിലെ ഉത്തരദിനാശ് പൂരിലെ ചൊപ്രയിലായിരുന്നു ആൾകൂട്ടം നോക്കിനിൽക്കെ ഇത്തരത്തിൽ ഹീനമായ സംഭവം അരങ്ങേറിയത്. സംഭവത്തെ തുടർന്ന് പ്രതിപക്ഷം സർക്കാറിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി.
യുവതിയുടെ കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് മറ്റൊരു പുരുഷനൊപ്പം താമസം തുടങ്ങി എന്നാരോപണം ഉന്നയിച്ചായിരുന്നു മർദ്ദിച്ചത്. ആൾക്കൂട്ട വിചാരണ നടത്തിയ ശേഷം മുളവടി കൊണ്ടാണ് ഇരുവരെയും തൃണമൂൽ കോൺഗ്രസ് നേതാവ് ഏറെ നേരം മർദ്ദിച്ചു. അടികൊണ്ട് അവശയായി വീണ സ്ത്രീയെ വീണ്ടും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പൊതു മധ്യത്തിലായിരുന്നു പ്രാകൃതമായ ഈ സംഭവം നടന്നത്. ഉത്തരദിനാശ്പൂരിലെ ചൊപ്രയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പാർട്ടി അനുഭാവികൾ തന്നെയാണ്. പ്രചരിപ്പിച്ചത്, ഇതേ തുടർന്നാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.