ലൈംഗികമായി ചൂഷണം ചെയ്തു; DYFI നേതാവിനെതിരെ പരാതി

DYFI മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി രംഗത്തെത്തി. കായംകുളം മുൻ ഏരിയാ സെക്രട്ടറിയും പത്തിയൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പ്രേംജിത്തിനെതിരെയാണ് പരാതി. പരാതിക്കാരി അമ്മയുടെ പേരിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോള്‍ ലൈംഗികമായ ചൂഷണത്തിന് വിധേയമാക്കി എന്നാണ് യുവതിയുടെ പരാതി. പ്രേംജിത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പടാൻ നിരന്തരം നിർബന്ധിച്ചതിനെ തുടർന്ന് ജോലി ഉപക്ഷേിക്കേണ്ടി വന്നെന്നും യുവതി പറയുന്നു. കണക്ക് ശരിയാക്കാനെന്ന പേരിൽ ഓഫീസിൽ വിളിച്ചു വരുത്തി കുടുംബത്തിനെതിരെ വധഭീഷണി ഉയർത്തി എന്നും യുവതി പരാതിയില്‍ പറയുന്നു

പരാതിയെത്തുടർന്ന് പോലീസ് കേസെടുത്തു. എന്നാൽ കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്ന് പരാതിക്കാരി പോലിനെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതേ സമയം യുവതിയുടെ പരാതി വ്യാജമാണെന്നും മറ്റ് താൽപര്യങ്ങൾക്കു വേണ്ടിയാണ് തനിക്കെതിരെ പരാതി നൽകിയതെന്നുമാണ് പ്രേംജിത്തിന്‍റെ പ്രതികരണം.