സ്തനാർബുദം ബാധിച്ച വിവരം വെളിപ്പെടുത്തി പ്രശസ്ത നടി ഹിന ഖാൻ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും ഹിന വ്യക്തമാക്കി. ഈ രോഗത്തെ താൻ തീർച്ചയായും അതിജീവിക്കുമെന്നും ചികിത്സ ആരംഭിച്ചിട്ടുണ്ടെന്നും എല്ലാവരും തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും നടി പോസ്റ്റിൽ കുറിച്ചു.
നടി വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് കൊണ്ടുള്ള ആരാധകരുടെയും സുഹൃത്തുക്കളുടെയും ധാരാളം കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. ‘നിങ്ങൾ ശക്തയായൊരു സ്ത്രീയാണ്, എത്രയും പെട്ടെന്ന് രോഗം ഭേദമാകട്ടെ, ‘നീ ശക്തയാണ്, ഇതും കടന്നുപോകും, ഇങ്ങിനെ പോകുന്നു കമന്റുകള്‍.