മൊബൈൽ റീചാർജിന് ഇനി വിലയേറും.. വൻ വർദ്ധനവ്

രാജ്യത്ത് മൊബൈൽ റീചാർജ് നിരക്കുകൾക്ക് വൻ വർധനവ്. റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവരാണ് നിരക്ക് വർധിപ്പിച്ചത്. റിലയൻസ് ജിയോ 12 മുതൽ 27% വരെയും എയർടെൽ 11മുതൽ 21% വരെയുമാണ് വർധിപ്പിച്ചത്. എയർടെല്ലിന്റെ വർധിപ്പിച്ച നിരക്ക് ജൂലൈ 3 മുതലും റിലയൻസ് ജിയോയുടേത് ജൂലൈ 1നും നിലവിൽ വരും.

ജിയോയും എയർടെല്ലും തങ്ങളുടെ 5 ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനായി രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വ്യവസായ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ടെലികോം സ്ഥാപനങ്ങൾക്ക് സാമ്പത്തിക സ്ഥിരതയുള്ള ബിസിനസ് മോഡൽ തുടരാൻ വേണ്ടിയാണ് നിരക്ക് വർധിപ്പിച്ചതെന്നാണ് എയർടെലിന്റെ വിശദീകരണം. രണ്ടര വർഷത്തിന് ശേഷമാണ് നിരക്കിൽ ഇത്തരത്തിൽ വർധനവ് വരുത്തുന്നത്