കണ്ണൂരിൽ ബെവ്കോ ജീവനക്കാർക്ക് നേരെ മർദ്ദനം

കണ്ണൂർ: പാറക്കണ്ടി ബീവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരെ മർദ്ദിച്ചു. ജീവനക്കാരായ സുബീഷ്, വത്സല എന്നിവർക്ക് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. രണ്ട് പേരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പറയപ്പെടുന്നത്. മദ്യം വാങ്ങാൻ വരി നിൽക്കാത്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്

ജീവനക്കാരൻ്റെ തലയിൽ സോഡ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതായും വനിതാ ജീവനക്കാരിയെ ചവിട്ടി വീഴ്ത്തിയതായും പരാതിയുണ്ട്.
കടയടച്ച് മടങ്ങാനിരിക്കെയാണ് ആക്രമിച്ചത്. 2 പേരെ കണ്ണൂര്‍ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു