ബർത്ത് പൊട്ടി വീണ് ട്രെയിൻ യാത്രക്കാരൻ മരിച്ചു

മലപ്പുറം: ട്രെയിൻ യാത്രക്കിടെ ബർത്ത് പൊട്ടിവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി എളയിടത്ത് മാറാടിക്കൽ അലി ഖാൻ (62) ആണ് മരിച്ചത്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ തെലുങ്കാന വാറങ്കലിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. ട്രെയിനിലെ താഴെത്തെ ബർത്തിൽ കിടക്കുകയായിരുന്നു അലി ഖാൻ, താഴെത്തെ ബർത്തിലേക്ക് മധ്യഭാഗത്തെ ബർത്ത് പൊട്ടി വീഴുകയായിരുന്നു. ഇതേ തുടർന്ന് കഴുത്തിന് മറ്റും ഗുരുതര പരിക്കേറ്റ അലി ഖാനെ റയിൽവേ അധികൃതർ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇദ്ദേഹത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കബറടക്കം ഇന്ന് നടക്കും.