കുറഞ്ഞ നിരക്കിൽ ഡ്രൈവിംഗ് പഠനവുമായി KSRTCയുടെ ഡ്രൈവിംഗ് സ്കൂൾ

തിരുവനന്തപുരം: മറ്റ് ഡ്രൈവിംഗ് സ്കൂളുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ ഡ്രൈവിങ്ങ് പഠിക്കാന്‍ കെഎസ്ആർ ടി സിയുടെ ഡ്രൈവിംഗ് സ്കൂളുകള്‍ക്ക് തുടക്കമായി. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ
ഉദ്ഘാടനം നിർവഹിച്ചു.

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിൽ സ്വകാര്യ സ്ഥാപനങ്ങളേക്കാൾ 40 ശതമാനം വരെയാണ് ഇളവ്. ഹെവി ഡ്രൈവിങ്ങ്, കാർ ഡ്രൈവിങ്ങ് തുടങ്ങിയവ പഠിക്കാൻ 9000 രൂപയാണ് ചാര്‍ജ്. 3500 രൂപയാണ് ഇരുചക്ര വാഹനങ്ങൾക്ക്. ഗിയർ ഉള്ളതും ഇല്ലാത്തതുമായ ടൂവീലറിനും ഒരേ നിരക്ക് തന്നെയാണ് വാങ്ങുന്നത്. ഇതു കൂടാതെ കാറും ഇരുചക്ര വാഹനവും ചേർത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജും നൽകുന്നുണ്ട്.

ഷെഡ്യൂൾ അനുസരിച്ചാണ് പരിശീലനം നല്‍കുക. കെഎസ്ആർടിസി ഡ്രൈവർമാർക്ക് പരിശീലനം നൽകിയവർ തന്നെയാണ് വരുന്ന പൊതുജനങ്ങള്‍ക്കും പരിശീലനം നൽകുന്നത്. SC/ST വിഭാഗത്തിലുള്ളവർക്ക് കുറഞ്ഞ നിരക്കിലാണ് പരിശീലനം. സ്ത്രീകൾക്ക് വനിതാ പരിശീലകരെയും ഏർപ്പെടുത്തിയിട്ടുണ്ട്. SC/STവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സൗജന്യമായിട്ട് പരിശീലനം നൽകും . 22 കേന്ദ്രങ്ങളിൽ ആണ് സ്കൂളുകൾ ആരംഭിക്കുന്നത്
ആദ്യഘട്ടമായി 14 എണ്ണം ഉടൻ പ്രവർത്തനം തുടങ്ങും.