അയോധ്യ രാമക്ഷേത്രത്തിലെ ചോർച്ചയില്‍ വിവാദം

അയോധ്യയിൽ പണിത പുതിയ രാമക്ഷേത്രത്തിൽ ചോർച്ച ഉണ്ടായതിൽ അസംതൃപ്തി അറിയിച്ചിരിക്കുകയാണ് മുഖ്യപൂജാരി സത്യേന്ദ്ര ദാസ്. ക്ഷേത്രത്തിന്റെ മുഖ്യ കെട്ടിടത്തിന് മുകളിലാണ് മഴയില്‍ ചോർച്ചയുണ്ടായത്. ചോർച്ച ചൂണ്ടിക്കാട്ടി മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് വന്നതോടെ
വിവാദം കൂടുതൽ കൊഴുത്തു. ശക്തമായ മഴ പെയ്യുമ്പോൾ വെള്ളം ഒഴുകി പോകാന്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും, ഇതിനാൽ ദർശനത്തിന് ബുദ്ധിമുട്ടുണ്ടാകും എന്നും സത്യേന്ദ്ര ദാസ് പറഞ്ഞു.

സത്യേന്ദ്ര ദാസിന് മറുപടിയുമായി അയോധ്യ ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃ പേന്ദ്ര മിശ്രയും രംഗത്തെത്തി. ഗുരു കണ്ടപ്പം തുറസായ സ്ഥലത്തായതിനാലാണ് ചോർച്ച ഉണ്ടായത് എന്നാണ് നൃപേന്ദ്ര മിശ്രയുടെ വാദം.

രാമക്ഷേത്രത്തിന് ചോർച്ച ഉണ്ടായതിന് പിന്നാലെ ബിജെപി അയോധ്യയെ അഴിമതിയുടെ ഹബ്ബാക്കി മാറ്റിയെന്ന് യു പി പി സി സി അധ്യക്ഷൻ അജയ് റായ് വിമർശിച്ചു. അയോധ്യയിലെ റോഡുകൾ ദിവസവും പൊളികയുകയാണെന്നും അയോധ്യ റെയിൽവേ സ്റ്റേഷന്റെ ചുറ്റുമതിൽ പോലും മഴയിൽ തകർന്നു എന്നും അജയ് റായ് കുറ്റപ്പെടുത്തി.