ഉപഗ്രഹാവശിഷ്ടം വീണ് വീട് തകർന്നു, നാസക്കെതിരെ കേസ് നല്‍കി വീട്ടുകാര്

അമേരിക്ക: ഫ്ലോറിഡയിലെ നേപ്പിൾ സിൽ അലജാൻഡ്രോ ഒട്ടെറോയുടെകുടുംബ വീടിനു മുകളിലാണ് മാർച്ച് 8 ന് ഉപഗ്രഹാവ ശിഷ്ടം വീണത്. 1.6 പൗണ്ട് ഭാരമുള്ള സിലിണ്ടർ ആകൃതിയിലുള്ള ലോഹ വസ്തുവാണ് വീണത്. വസ്തു വീണ സമയത്ത് അലജാൻട്രോ ഒട്ടെറോയുടെ മകൻ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഉപഗ്രഹാവശിഷ്ടം വീണ് വീടിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മേൽക്കൂര തകർത്ത് ഉള്ളിൽ എത്തിയ വസ്തു മുറിയുടെ വാതിലും തറയും തകർത്തു.

ഇത് നാസ ബഹിരാകാശത്ത് നിന്ന് പുറന്തള്ളിയ ഉപഗ്രഹാ വിശിഷ്ടം ആണെന്ന് സ്ഥിരീകരിച്ചതോടെയാണ് വീട്ടുകാർ കേസ് കൊടുത്തത്. 80,000 ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. 2021-ൽ ബഹിരാകാശ നിലയത്തില്‍ നിന്ന് പുറന്തള്ളിയതാണിത്. ഭൂമിയുടെ അന്തരീക്ഷത്തിൽ പതിക്കുമ്പോൾ പൂർണ്ണമായും കത്തി നശിക്കും എന്ന നാസയുടെ പ്രതീക്ഷകൾ തകിടം മറിച്ചാണ് കത്തി തീരും മുമ്പ് ഉപഗ്രഹാവശിഷ്ടം വീടിനു മുകളിൽ പതിച്ചത്.

ബഹിരാകാശ അവശിഷ്ടങ്ങൾ ഭൂമിയിൽ ജീവിക്കുന്നവർക്ക് ഭീഷണിയായേക്കാം എന്ന ആശങ്ക ഉണ്ടാകുന്ന സാഹചര്യത്തിൽ, ഉപഗ്രഹാവശിഷ്ടം വീണാൽ എങ്ങനെ പ്രതികരിക്കണം എന്നതിനെ കുറിച്ച് ഒരു അവ ബോധം ഉണ്ടാക്കാനാണ് കേസ് കൊടുത്തതെന്നും അഭിഭാഷകന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മറുപടി നൽകാനായി നാസയ്ക്ക് ആറു മാസം കോടതി സമയം അനുവദിച്ചിട്ടുണ്ട്.