കൊച്ചി ; ഭാര്യ അനൂജയ്ക്ക് വീണ്ടും താലി ചാർത്തി നടൻ ധർമ്മജൻ ബോൾഗാട്ടി.
വിവാഹ വാർഷിക ദിനത്തിൽ മക്കളെ സാക്ഷിയാക്കി ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങ് . കല്യാണത്തിന്‍റെ റെക്കോർഡിക്കൽ രേഖക്ക് വേണ്ടിയാണ് വീണ്ടും വിവാഹിതരായതെന്ന് ധര്‍മ്മജന്‍ പറഞ്ഞു. പല കാര്യങ്ങൾക്കും ചെല്ലുമ്പോൾ രേഖ ഇല്ലാത്തത് പ്രശ്നമാകുന്നു.
16 വർഷം മുമ്പ് ഒളിച്ചോടി വിവാഹം കഴിച്ചവരാണ് തങ്ങളെന്നും അന്ന് രജിസ്ട്രേഷനെ ക്കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ലെന്നുംധർമ്മജൻ കൂട്ടിച്ചേര്‍ത്തു
അന്ന് നാട്ടിലെ ഒരു ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടത്തിയത്. കുട്ടികൾ ഇപ്പോള്‍ പത്തിലും ഒൻപതിലുമാണ് പഠിക്കുന്നത്. അവരുടെ സാന്നിധ്യത്തിൽ കല്യാണം കഴിച്ചുവെന്നു മാത്രമല്ല രജിസ്റ്ററും ചെയ്തതായി ധര്‍മ്മജന്‍ വ്യക്തമാക്കി. ആളുകളുടെ മുമ്പിൽ കാണിക്കാൻ വേണ്ടിയല്ല ഭാവിയിലെ സുരക്ഷിതത്വത്തിന് വേണ്ടി നടത്തിയ കല്യാണമാണിതെന്നും ധർമജൻ പറഞ്ഞു .ഇന്നത്തെ വിവാഹ ചടങ്ങില്‍ മക്കളായ വൈഗ, വേദ എന്നിവരും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.