എട്ടാം ക്ലാസുകാരന്‍ തൂങ്ങിമരിച്ച നിലയിൽ.. ദുരൂഹത

തിരുവനന്തപുരം; വെള്ളറടയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതിമാരുടെ മകനായ എട്ടാം ക്ലാസ്സുകാരന്‍ അഖിലേഷ് കുമാറാണ് മരിച്ചത്.

സ്വന്തം വീട്ടിലെ ജനാല കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു. വിദ്യാർത്ഥിയുടെ കൈകൾ തുണി കൊണ്ട് പിന്നിൽ കെട്ടിയ നിലയിലായിരുന്നു , ഇതിനാൽ ആത്മഹത്യ അല്ലെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട തുടർ നടപടികൾ പോലീസ് സ്വീകരിച്ചു  വരികയാണ്