കോളനി എന്ന പേര് ഒഴിവാക്കിയതായി കെ.രാധാകൃഷ്ണന്‍

കോളനി എന്ന പേര് ഒഴിവാക്കുമെന്ന സുപ്രധാന തീരുമാനവുമായി മന്ത്രി പദം ഒഴിയുന്നതിന് മുമ്പ് കെ.രാധാകൃഷ്ണന്‍. നിലവില്‍ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല. മറിച്ച് അതിലെ കോളനി എന്ന പദം ഒഴിവാക്കാനാണ് തീരുമാനം.

‘കോളനി എന്ന പദം അടിമത്തത്തിന്റേതാണ്. അത് മേലാളാന്‍മാര്‍ ഉണ്ടാക്കിയതാണ്. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ അപകര്‍ഷതാ ബോധം തോന്നുന്നു. ആ പേര് ഇല്ലാതാക്കുകയാണ്. പകരം പേര് ആ പ്രദേശത്തുള്ളവര്‍ക്ക് പറയാം. പക്ഷെ വ്യക്തികളുടെ പേരില്‍ വേണ്ടെന്നാണ് കരുതുന്നത്’ എന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനും തീരുമാനമുണ്ട്