മകൻ ഇസ്മയിലിനെ ബലി അർപ്പിക്കാൻ തയ്യാറായ പ്രവാചകൻ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓർമ്മ പുതുക്കി നാടെങ്ങും വലിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാൾ. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്ക് വെക്കലും ഒക്കെയായാണ് വലിയ പെരുന്നാൾ ആഘോഷം. ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരത്തിനായി രാവിലെ തന്നെ വിസ്വാസികൾ എത്തിയിരുന്നു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിരുന്നു
വടക്കേ ഇന്ത്യയും ഇന്ന് ബലിപെരുന്നാൾ ആഘോഷത്തിലാണ്. പള്ളികളിൽ പ്രത്യേകം പ്രാർത്ഥനകൾ നടക്കും. ദില്ലി ജുമാ മസ്ജിദിൽ നടന്ന പ്രാർത്ഥനാ ചടങ്ങിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും രാഷ്ട്രപതി ദ്രൗപതി മുർമു ഈദ് ആശംസകൾ നേർന്നു