ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് പേവിഷ ബാധയേറ്റ് എട്ട് വയസുകാരന്‍ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി കുട്ടിയുടെ കുടുംബം രംഗത്ത്.
കുട്ടിയെ വേണ്ട രീതിയില്‍ പരിശോധിച്ചില്ലെന്നും വാക്‌സിനെടക്കാന്‍ നിര്‍ദേശിച്ചില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
കാഞ്ഞിരം പറമ്പത്ത് ദീപുവിന്റെ മകന്‍ ദേവനാരായണന്‍ ആണ് പേവിഷബാധയേറ്റ് മരിച്ചത്
കഴിഞ്ഞമാസം
കുട്ടിയെ ഒരു നായ ആക്രമിച്ചിരുന്നെങ്കിലും വീണ് പരിക്കേറ്റതാണെന്ന സംശയത്തില്‍ വാക്സിന്‍ എടുത്തിരുന്നില്ല. നായ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ നായയോടൊപ്പം കുട്ടി ഓടയില്‍ വീഴുകയായിരുന്നു. ആശുപത്രിയില്‍
എത്തിച്ച കുട്ടിക്ക് വീണ് പരിക്കേറ്റതിന് ഒയിന്റ്‌മെന്റും മരുന്നുകളുമാണ് നല്‍കിയത്.
കുട്ടിയെ നായ കടിച്ചിട്ടുണ്ടോ എന്ന് വേണ്ട രീതിയില്‍ പരിശോധിച്ചില്ലെന്നും വാക്‌സിനെടക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചില്ലെന്നുമാണ് ബന്ധുക്കളുടെ പരാതി
ഒരാഴ്ചയായി കുട്ടിക്ക് ശ്വാസ തടസം നേരിട്ടിരുന്നു. തുടര്‍ന്ന് ചികിത്സ തേടുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ രോഗം മൂര്‍ച്ഛിച്ചതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു