പുതുവൈപ്പ് ബീച്ച് അപകടം; 2 യുവാക്കൾ കൂടി മരിച്ചു

പുതുവൈപ്പ് ബീച്ചിൽ കുളിക്കുന്നതിനിടെ ഇന്നലെയുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 3 ആയി

കലൂര്‍ സ്വദേശിയായ അഭിഷേക് ഇന്നലെ മരിച്ചിരുന്നു. മറ്റ് 2 പേരും ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ബീച്ചിൽ കുളിക്കുന്നതിനിടെ ആണ് കൂറ്റന്‍ തിരമാലകളെ തുടര്‍ന്ന് അപകടമുണ്ടായത്