പിറന്നാൾ കേക്കുമായി 16കാരിയെ കാണാനെത്തി, യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

16 കാരിയായ പെണ്‍കുട്ടിയെ കാണാന്‍ ബന്ധു വീട്ടിലെത്തിയ യുവാവിന് ക്രൂര മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടിക്ക് പിറന്നാള്‍ കേക്കുമായി എത്തിയപ്പോഴായിരുന്നു സംഭവം. യുവാവ് സ്ഥിരം ശല്യക്കാരന്‍ ആണെന്ന ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തേങ്ങ തുണിയില്‍ കെട്ടി തന്നെ അടിച്ചെന്നാണ് യുവാവ് പറയുന്നത്. കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചുവെന്നും ആക്ഷേപമുണ്ട്. യുവാവിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്.