‘ഫുൾ എപ്ലസ് ഒന്നുമില്ല, മകനെ ചേർത്തു പിടിക്കുന്നു’.. വേറിട്ട കുറിപ്പുമായി ഒരച്ഛൻ

പരീക്ഷ എന്നത് എന്നുമൊരു പരീക്ഷണമാണ്. ചിലർ വിജയിക്കും ചിലർ പരാജയപ്പെടും. ചിലർക്ക് കുറച്ചു കൂടി മാർക്ക് കിട്ടിയിരുന്നെങ്കിലെന്ന ചിന്തയാകും. പരീക്ഷാ ഫലത്തിലെ എ പ്ലസുകളേക്കാൾ വലിപ്പം മനുഷ്യത്വത്തിനാണെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ നിറയുന്നത്

എഴുത്തുകാരനായ മുഹമ്മദ് അബ്ബാസ് മകന്റെ പത്താം ക്ലാസ്സ് ഫലത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 2 എ പ്ലസേ ഉള്ളുവെങ്കിലും സഹജീവികളോടും ലോകത്തോടും കരുതലുള്ള മകനേക്കുറിച്ചാണ് അഭിമാനത്തോടെ അബ്ബാസ് പറയുന്നത്

ഫുൾ എ പ്ലസ് ഇല്ലെങ്കിലും അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിനും പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്ക് വെള്ളം കൊടുക്കുന്നതിനും സ്വന്തം വസ്ത്രങ്ങൾ അലക്കുകയും കഴിച്ച പാത്രങ്ങൾ കഴുകുകയും സ്വന്തം കിടപ്പിടം തുടക്കുകയും
മുറ്റമടിക്കുകയും ചെയ്യുന്നതിനുമൊക്കെ മകനെയോർത്ത് അഭിമാനിക്കുന്നുവെന്നാണ് അബ്ബാസ് ഫേസ്ബുക്കില്‍ കുറിച്ചത്