മദ്യം നല്‍കി ഭർത്താവിനെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍..

ഭർത്താവിനെ ക്രൂരമായി മർദ്ദിച്ച ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് മയക്കുമരുന്ന് ഉപയോഗിച്ച് മെഹര്‍ ജഹാന്‍ എന്ന യുവതി ഭര്‍ത്താവ് മനന്‍ സെയ്ദിയെ അതി ക്രൂരമായി മർദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ തെളിവായി യുവാവ് വീടിനകത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് സമർപ്പിച്ചിട്ടുണ്ട്. കെട്ടിയിട്ട ശേഷം സിഗരറ്റ് ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിൽ പൊള്ളിച്ചതായും യുവാവ് പോലീസിനോട് പറഞ്ഞു

ഭാര്യ തന്നെ മദ്യം നല്‍കി പീഡിപ്പിക്കുകയും കൈകാലുകള്‍ കെട്ടി ഉപദ്രവിക്കുകയും ചെയ്തതായി ആരോപിച്ച് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി മനന്‍ സെയ്ദി പറഞ്ഞു. കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് മെഹര്‍ ജഹാനെതിരെ കേസെടുത്തതെന്ന് പൊലീസ് സൂപ്രണ്ട് ധരംപാല്‍ സിംഗ് പറഞ്ഞു