SSLC ഫലം നാളെ.. ഫലമറിയാന്‍ ഈ ആപ്പ്

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയർ സെക്കന്ററി, വിഎച്ച്എസ്ഇ ഫലങ്ങൾ വരാനിരിക്കെ ഫലമറിയാന്‍ പ്രത്യേകം ആപ്പ് പുറത്തിറക്കി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍

www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024’ എന്ന മൊബൈല്‍ ആപ്പും റിസല്‍ട്ട് അറിയാന്‍ കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്.
വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകൾ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാകും

‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ പ്രവേശിക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും “Saphalam 2024” എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8 നും ഹയർസെക്കന്ററി പരീക്ഷാ ഫലം മെയ് 9 നുമാണ് പ്രസിദ്ധീകരിക്കുന്നത്. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം. വൊക്കേഷണൽ ഹയർ സെക്കന്ററി ഫലവും
മേയ് 9 നുണ്ടാകും
കഴിഞ്ഞ വര്‍ഷത്തേക്കാൾ 11 ദിവസം മുൻപാണ് ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം