യു ഡി എഫ് ഇരുപതിൽ ഇരുപതും നേടുമെന്ന് കെപിസിസി നേതൃയോഗം

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ഇരുപതിൽ ഇരുപത് സീറ്റും നേടുമെന്ന് കെപിസിസി നേതൃയോഗം വിലയിരുത്തി.
കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിശകലനമാണ് നേതൃയോഗത്തില്‍ നടന്നത്. രാഹുൽ ഗാന്ധിക്കെതിരെ പി.വി. അൻവർ നടത്തിയ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെപിസിസി ആക്ടിംഗ് പ്രസിഡൻ്റ് എം.എം. ഹസൻ പറഞ്ഞു. നേതൃയോഗത്തിന് ശേഷം ഇന്ദിരാഭവനിൽ മാധ്യമങ്ങളെ കാണുകയായിരുന്നു

വടകരയിൽ സിപിഎം നടത്തിയ വർഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ 11 ന് വടകരയിൽ യുഡിഎഫ് കൂട്ടായ സംഘടിപ്പിക്കും.
മരിച്ചവരുടെയും വോട്ടു ചെയ്യാത്തവരുടെയും കൃത്യമായ പട്ടിക തയാറാക്കാൻ ഡിസിസികൾക്ക് നിർദ്ദേശം നൽകാനും കെപിസിസി നേതൃയോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് നൽകിയ പരാതികൾ അവഗണിച്ചെന്ന് എം.എം ഹസൻ ചൂണ്ടിക്കാട്ടി.

കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി
കെ.സി. വേണുഗോപാൽ, കേരളത്തിന്റെ
ചുമതലയുള്ള എഐസിസി ജനറൽ
സെക്രട്ടറി ദീപ ദാസ്‌മുൻഷി, രമേശ്
ചെന്നിത്തല,
കെ. സുധാകരൻ, വി.ഡി.
സതീശൻ, കൊടിക്കുന്നിൽ സുരേഷ്, സ്ഥാനാർത്ഥികൾ, ഡിസിസി പ്രസിഡന്റുമാർ,
രാഷ്ട്രീയകാര്യ സമിതിയംഗങ്ങൾ
തുടങ്ങിയവർ പങ്കെടുത്തു