യുവാവും ഭാര്യാമാതാവും തമ്മില്‍ ഇഷ്ടം. കല്യാണം നടത്തിക്കൊടുത്ത് ഭാര്യാപിതാവ്

യുവാവും ഭാര്യാമാതാവും തമ്മിലുള്ള വിവാഹം നടന്നതിന്റെ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ സജീവമായിരിക്കുന്നത്. ഏറെ ഞെട്ടൽ, വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം നടത്തിയത് ഭാര്യാപിതാവ് ആണെന്നുള്ളതാണ്. ബിഹാറിലാണ് സംഭവം.45-കാരനായ സിക്കന്ദര്‍ യാദവ് ആണ് ഭാര്യാമാതാവായ ഗീതാ ദേവി(55)യെ നിയമപരമായി വിവാഹം കഴിച്ചത്. രണ്ടു മക്കളുടെ പിതാവായ സിക്കന്ദര്‍ യാദവ് ഭാര്യയുടെ മരണശേഷം ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് ഭാര്യാമാതാവും യുവാവും തമ്മില്‍ അടുപ്പത്തിലായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

മരുമകനുമായുള്ള ഭാര്യയുടെ ബന്ധം ഗീതാദേവിയുടെ ഭര്‍ത്താവായ ദിലേശ്വര്‍ ദാര്‍വേ അറിഞ്ഞിരുന്നു. തുടര്‍ന്ന് ഇക്കാര്യം നാട്ടുപഞ്ചായത്തിനെ അറിയിക്കുകയുംചെയ്തു. പഞ്ചായത്തിന് മുന്നില്‍ ഭാര്യാമാതാവുമായി ബന്ധമുണ്ടെന്ന് സിക്കന്ദര്‍ സമ്മതിച്ചു. ഇതോടെ സിക്കന്ദറും ഗീതാദേവിയും തമ്മിലുള്ള വിവാഹം നടത്താന്‍ ദിലേശ്വറും പഞ്ചായത്തും സമ്മതം നല്‍കുകയായിരുന്നു