തിരുവനന്തപുരം: വോട്ടെടുപ്പു ദിവസം തന്നെ ഇടതു കണ്‍വീനര്‍ ഇ പി ജയരാജൻ പ്രതിസന്ധിയുണ്ടാക്കിയത് CPMലും LDFലും പിരിമുറുക്കവും അമ്പരപ്പും ഉണ്ടാക്കിയിരിക്കുകയാണ്. ഇ.പിയുടെ വെളിപ്പെടുത്തലില്‍ സി.പി.എം കേന്ദ്ര നേതൃത്വവും ഇടപെടും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് വിവാദം തണുപ്പിച്ചെങ്കിലും കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ.പി.യുടെ കാര്യത്തില്‍ സി.പി.എമ്മില്‍ സംഘടനാ നടപടി ഉണ്ടാകും. മുഖ്യമന്ത്രിയുടെ പരസ്യ ശാസനയില്‍ നിന്ന് തന്നെ വ്യക്തമാണ് CPMന് വലിയ ക്ഷീണമുണ്ടാക്കുന്ന പ്രസ്താവനയാണ് ഇപി നടത്തിയിരിക്കുന്നതെന്ന്.
ഈ സാഹചര്യത്തിള്‍ ഇ.പിക്കെതിരെ കടുത്ത നടപടി ഉണ്ടാകും എന്നാണറിയുന്നത്
തിങ്കളാഴ്ച ചേരുന്ന CPM സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചർച്ചയാകും. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാനും സാധ്യതയുണ്ട്. ജാവദേക്കറുമായുള്ള കൂടിക്കാഴ്ച നിഷ്കളങ്കമല്ലെന്നും നടപടി ചര്‍ച്ച ചെയ്യുമെന്നും തോമസ് ഐസകും ഇന്ന് പ്രസ്താവിച്ചിട്ടുണ്ട്
തിരഞ്ഞെടുപ്പു ഫലത്തില്‍ തിരിച്ചടിയുണ്ടായാല്‍ അതിന്റെ പഴിയും ഇ.പി കേള്‍ക്കേണ്ടി വരും
പാര്‍ട്ടി തഴയുന്നെന്നാണ് ഇ.പി.യുടെ പരാതി. അനധികൃത സ്വത്തു സമ്പാദ്യത്തെക്കുറിച്ച് സംസ്ഥാന കമ്മിറ്റിയില്‍ പി. ജയരാജന്‍ തുറന്നടിച്ചത് ഇ.പിയെ ഉന്നമിട്ടായിരുന്നു. അന്ന് ഇ.പിയുടെ രക്ഷകനായി മുഖ്യമന്ത്രി എത്തി. എം.വി ഗോവിന്ദന്‍ നയിച്ച യാത്രയില്‍ പങ്കെടുക്കാതെ, ദല്ലാള്‍ നന്ദകുമാറിനെ കാണാന്‍പോയതും വിവാദമായി. പിന്നീട്, തൃശ്ശൂരിലെ ജാഥാ സ്വീകരണത്തിനെത്തി ഇ.പി അകല്‍ച്ച അവസാനിപ്പിച്ചു. ബി.ജെ.പി.യുടേത് മികച്ച സ്ഥാനാര്‍ഥികളെന്ന പരാമര്‍ശമാണ് തിരഞ്ഞെടുപ്പ് വേളയില്‍ ഇ.പി ആദ്യം സൃഷ്ടിച്ച വിവാദം