തലശ്ശേരി: ഊഞ്ഞാല് ആടുന്നതിനിടെ കല്‍ത്തൂണുകള്‍ ഇളകിവീണ് 14 വയസുകാരന് ദാരുണാന്ത്യം. ഊഞ്ഞാല് കെട്ടിയിരുന്ന കല്‍ത്തൂണുകള്‍ പൊളിഞ്ഞ് തലയില്‍ വീഴുകയായിരുന്നു. തിരുവങ്ങാട് സ്വദേശി ശ്രീനികേത് ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് നാടിനെ നടുക്കിയ അപകടം. വീടിന് തൊട്ടടുത്തുള്ള കല്‍ത്തൂണുകളിലാണ് ഊഞ്ഞാല് കെട്ടിയിരുന്നത്.
തൂണുകള്‍ തലയില്‍ വീണ് പരുക്കേറ്റ കുട്ടിയെ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അച്ഛനും അമ്മയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോയിരുന്നതിനാല്‍ മകനെ തറവാട്ട് വീട്ടിലാക്കിയപ്പോഴായിരുന്നു അപകടം.