കോട്ടയം: ഈരാറ്റുപേട്ട വട്ടക്കയത്ത് എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി ആറ് പേർക്ക് പരിക്ക്. തൊടുപുഴ ഭാഗത്ത് നിന്ന് പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.രാവിലെ ഒൻപതുമണിയോടെയായിരുന്നു അപകടം.
അപകടത്തിൽ കുന്നുംപുറത്ത് സിറാജ്, വടക്കേപറമ്പിൽ തങ്കമണി, ഇടകളമറ്റത്തിൽ സകീർ, ആലുംതറ കുഞ്ഞാലുമ്മ, ചോച്ചുപറമ്പിൽ ബഷീർ, വാഴമറ്റത്തിൽ അജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ നാല് പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതിനിടെ കോഴിക്കോട് കുറ്റിച്ചിറയിൽ സിപിഐഎം ബൂത്ത് ഏജൻറ് കുഴഞ്ഞുവീണു മരിച്ച സംഭവവുമുണ്ടായി. അനീസ് അഹമ്മദ് (70) ആണ് മരിച്ചത്. 16-ാം നമ്പർ ബൂത്തിന് സമീപത്ത് വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. കെഎസ്ഇബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു അനീസ് അഹമ്മദ്.
മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.