ലോക ക്ലാസിക്കായ റോബിൻ ഹുഡ് എന്ന നോവലിലെ നായകനെപ്പോലെ മോഷണ മുതലിന്റെ ഒരു ഭാഗം സ്വന്തം നാട്ടുകാർക്കായി ദാനം ചെയ്യുന്ന കള്ളൻ. 2008ൽ റോബിൻഹുഡ് സിനിമ സംവിധാനം ചെയ്യുമ്പോൾ പോലും സംവിധായകന്‍ ജോഷി ചിന്തിച്ചു കാണില്ല, തന്റെ വീട്ടിൽ ഇങ്ങിനെ റോബിൻഹുഡ് മോഡൽ മോഷണം നടക്കുമെന്ന്. സിനിമയിൽ എ.ടി.എമ്മിൽ നിന്ന് പണം അപഹരിച്ച് സാധാരണക്കാർക്ക് നൽകുന്നതാണെങ്കിൽ യഥാർത്ഥ സംഭവത്തിൽ ആഡംബര വീടുകളിലെ കവർച്ചയാണെന്ന് മാത്രം.
13 സംസ്ഥാനങ്ങളിലായി 40ലധികം കവർച്ചാ കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഷാദ് നാട്ടുകാരുടെ ആവശ്യമറിഞ്ഞ് പണം വാരിക്കോരി നൽകുന്ന ചാരിറ്റിക്കാരനാണ്.
‘ മോഷണമുതലുകൾ വിറ്റു കിട്ടുന്ന പണത്തിന്റെ 20% വരെ നാട്ടിലെ സാധുക്കളുടെ ചികിത്സാച്ചെലവ്, വിവാഹച്ചെലവ് എന്നിവയ്ക്കും റോഡ് നിർമാണത്തിനും മറ്റും വീതിച്ചു നൽകുന്നതാണു പ്രതിയുടെ രീതി. ദാനത്തിനു ശേഷം ബാക്കിയുള്ള പണം ആഡംബര ജീവിതത്തിനായി ചെലവിടും
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ മോഡലാണ് ഇർഷാദ് പിന്തുടരുന്നത്. സമ്പന്നവീടുകളും സ്ഥാപനങ്ങളും മാത്രമേ ലക്ഷ്യംവയ്ക്കൂ. 2021ൽ തിരുവനന്തപുരത്ത് ഭീമ ജ്വല്ലറിയുടമയുടെ വീട്ടിലെ കവർച്ചയിലൂടെയാണ് ഇയാളുടെ പേര് കേരള പൊലീസിന്റെ രേഖയിൽ പതിയുന്നത്. അന്ന് രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയും കവർന്നു. ഏപ്രിൽ 14നായിരുന്നു കവർച്ച. തൊട്ടടുത്ത മാസം മറ്റൊരു കേസിൽ ഇയാൾ ഗോവയിൽ പിടിയിലായി. കൊവിഡ് വ്യാപനമായതിനാൽ ഇർഷാദിനെ കേരളാ പൊലീസിന് കസ്റ്റഡിയിൽ കിട്ടിയില്ല
സാമ്പത്തിക പ്രതിസന്ധിയും സഹോദരിക്ക് സ്ത്രീധനം നൽകാൻ പണമില്ലാത്തതിനാലുമാണ് മോഷണത്തിനിറങ്ങിയതെന്നായിരുന്നു ഇയാളുടെ മൊഴി. സഹോദരിയുടെ വിവാഹം നടത്താനായി 2010-ൽ ആദ്യ മോഷണം നടത്തിയ ഇർഫാൻ പിന്നീട് മെട്രോ നഗരങ്ങളിൽ ജോലിതേടി അലഞ്ഞു.
ഇതിനിടെ ഗുൽഷാൻ പർവീണിനെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു.
പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്നതോടെ ഇർഫാൻ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് നീങ്ങി. വിവിധ സംസ്ഥാനങ്ങളിൽ മോഷണക്കേസുകളിൽ പ്രതിയായി. ഡൽഹിയിലും ബംഗാളിലും അടക്കം ജയിൽവാസം അനുഭവിച്ചു
കൊച്ചിയിലെ കേസിൽ അറസ്റ്റിലാകുന്നതിന് മുൻപ് 2023 ഡിസംബറിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണത്തിലാണ് ഇർഫാൻ പിടിയിലായത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ കൊച്ചിയിലേക്ക് മോഷണത്തിനായി എത്തിയതെന്നാണ് പോലീസ് പറയുന്നത്
ഭാര്യ ഗുൽഷൻ പർവീൺ ബീഹാറിലെ സീതാമർഹി ജില്ലി പഞ്ചായത്ത് പ്രസിഡണ്ടാണ്. പഞ്ചായത്തിന്റെ ബോർഡ് വച്ച ഭാര്യയുടെ ഔദ്യോഗിക കാറുമായാണ് മോഷണത്തിന് കൊച്ചിയിൽ എത്തിയത്. ഇരുവരും വീട്ടുകാരുടെ എതിർപ്പ് അവഹണിച്ച് പ്രേമിച്ച് വിവാഹിതരായതാണ്.
ചാരിറ്റി ഹീറോയായ ഇർഫാന്റെ പേരിൽ പ്രചാരണം നടത്തിയ ഗുൽഷൻ വൻഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്
മോഷണത്തിനുള്ള വീടു കണ്ടെത്തിയാൽ ദിവസങ്ങളോളം കർശന നിരീക്ഷണത്തിലൂടെ വീട്ടിലുള്ളവരുടെ ദിനചര്യകൾ മനസ്സിലാക്കും. പിന്നെ സാഹചര്യങ്ങൾ അനുകൂലമാകുന്ന ദിവസം മൂർച്ചയേറിയ ഉപകരണങ്ങൾ ഉപയോഗിച്ച് അടുക്കള ജനലിന്റെയോ വാതിലിന്റെയോ പൂട്ടു പൊളിച്ച് ഉള്ളിലെത്തി മോഷണം നടത്തുന്നതാണ് രീതി