മെയ് 1 ന് വിവാഹം നടക്കാനിരിക്കെ ദൃശ്യം മോഡല്‍ കൊലപാതകം

ആലപ്പുഴ: പൂങ്കാവില്‍ ദൃശ്യം മോഡലില്‍ സഹോദരന്‍ സഹോദരിയെ കൊന്ന് കുഴിച്ചിട്ടു. പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മയെയാണ് കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടത് റോസമ്മയുടെ സഹോദരന്‍ ബെന്നിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കണ്ടെത്തി
ഈ മാസം 17-ാം തീയതി രാത്രിയാണ് സംഭവം. ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകൻ സാനു ഇരുപതാം തീയതിയാണ് അമ്മയെ കാണാനില്ലെന്ന് കാണിച്ച് ആലപ്പുഴ നോർത്തിൽ പരാതി നല്‍കിയത്

പൂങ്കാവ് പള്ളിക്ക് സമീപത്തെ വീട്ടിലാണ് ബെന്നിയും സഹോദരി റോസമ്മയും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ബെന്നി സഹോദരിയെ കൊല്ലുകയായിരുന്നു. തനിക്ക് ഒരു കൈയബദ്ധം പറ്റിയതായി ബെന്നി പിന്നീട് സഹോദരിയുടെ മകളോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് ബെന്നിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

ഏറെനാള്‍ മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ റോസമ്മയ്ക്ക് രണ്ടു മക്കളാണുള്ളത്. നിലവില്‍ സഹോദരന്‍ ബെന്നിയ്‌ക്കൊപ്പമായിരുന്നു റോസമ്മയുടെ താമസം. ഇതിനിടെ മെയ് ഒന്നിന് റോസമ്മയുടെ രണ്ടാം വിവാഹം നടത്താൻ നിശ്ചച്ചിയിരുന്നു. ഇതിനിടെയാണ് കൊലപാതകം നടന്നത്. റോസമ്മ വീണ്ടും വിവാഹം കഴിക്കുന്നതിനെ ബെന്നിയും ബന്ധുക്കളും എതിര്‍ത്തിരുന്നതായും വിവാഹക്കാര്യത്തെച്ചൊല്ലി ബെന്നിയും റോസമ്മയും തമ്മില്‍ കഴിഞ്ഞദിവസം വഴക്കുണ്ടായതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് സൂചനകൾ