ശോഭന, മോഹൻലാൽ ചിത്രത്തിന്റെ പൂജ നടന്നു ചിത്രങ്ങള്‍ പങ്കുവച്ച് മോഹന്‍ലാല്‍

വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്‍റെ ഇഷ്ട ജോഡികളായ ശോഭനയും മോഹന്‍ലാലും നായികാ നായകന്മാരായി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയിൽ മോഹന്‍ലാല്‍, ശോഭന അടക്കം താരങ്ങളെല്ലാം പങ്കെടുത്തു. ശോഭനയും മോഹന്‍ലാലും ഒന്നിക്കുന്ന 56 -ാം ചിത്രമാണിത്. ലാലിന്‍റെ 360ാം ചിത്രം. പൂജാ ചടങ്ങിന്റെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ പങ്കുവച്ചു. എല്ലാവരോടും നന്ദി ഉണ്ടെന്നും പുതിയ സംരംഭത്തിന് അനുഗ്രഹങ്ങള്‍ വേണമെന്നും ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു

2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ശോഭന തന്നെയാണ് പുതിയ ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ‘മാമ്പഴക്കാലം’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാലും ശോഭനയും അവസാനമായി നായകനും നായികയുമായി എത്തിയത്