വടം കുടുങ്ങി യാത്രികന്‍ മരിച്ചത് പോലീസിന്റെ അനാസ്ഥ മൂലമെന്ന് കുടുംബം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ക്രമീകരണത്തിനായി റോഡിന് കുറുകെ കെട്ടിയിരുന്ന വടം കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചത് പോലീസിന്റെ അനാസ്ഥ മൂലമെന്ന് കുടുംബം. മനോജ് ഉണ്ണിയെന്ന യുവാവാണ് വടം കുരുങ്ങി മരിച്ചത്. പോലീസ് വടം കെട്ടിയിരുന്നത് യാത്രികര്‍ക്ക് കാണും വിധമായിരുന്നില്ലെന്ന് മനോജിന്റെ സഹോദരി ചിപ്പി ആരോപിച്ചു. സംഭവ സ്ഥലത്ത് വെളിച്ചമില്ലായിരുന്നു. വാഹനങ്ങള്‍ കടന്ന് പോകാതിരിക്കാനായി കെട്ടിയ വടം കാണാതെ മുന്നോട്ടു പോയപ്പോഴാണ് വടം കഴുത്തില്‍ തട്ടി മനോജ് ഉണ്ണി തെറിച്ച് വീണതെന്നും സഹോദരി വ്യക്തമാക്കി. റോഡില്‍ കെട്ടിയ വടത്തിന്റെ മധ്യ ഭാഗത്തായിരുന്നില്ല പോലീസ് നിന്നിരുന്നതെന്നും സഹോദരി പറഞ്ഞു. റോഡിന്റെ വശങ്ങളിലായാണ് പോലീസ് നിന്നത്

വാഹന പരിശോധന നടത്തുന്നതിന്റെ ഭാഗമായി മനോജ് ഉണ്ണിയുടെ സ്‌കൂട്ടര്‍ തടഞ്ഞെിരുന്നെന്നും എന്നാല്‍ വാഹനം നിര്‍ത്താതെ പോയെന്നുമാണ് പോലീസിന്‍റെ വിശദീകരണം. അതേ സമയം
റോഡിന് കുറുകെ വടം കെട്ടുമ്പോള്‍ സാധാരണയായി മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. എന്നാല്‍ അപകടമുണ്ടായിടത്ത് ബാരിക്കേഡുകള്‍ പോലുളള ക്രമീകരണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്