കൊല്ലം: കുളത്തുപ്പുഴ ബാലക ധര്‍മശാസ്താ ക്ഷേത്രക്കുളത്തിലെ തിരുമക്കള്‍ എന്നറിയപ്പെടുന്ന മീനുകളെ പിടികൂടി കറി വെച്ച് കഴിച്ച അതിഥി തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമ ബംഗാളുകാരായ സാഫില്‍ (19), ബസരി (23), ഇവരോടൊപ്പം ഉണ്ടായിരുന്ന പതിനേഴുകാരന്‍ എന്നിവരെയാണ് കുളത്തുപ്പുഴ പൊലീസ് പിടികൂടിയത്. തിരുമക്കൾ എന്ന മീനുകളെ കാണുന്നതിനും മീനൂട്ട് വഴിപാടു നടത്തുന്നതിനുമായി നിരവധി ഭക്തരെത്തുന്ന ക്ഷേത്രമാണ് ഇത്
വിഷു ഉത്സവത്തിന്റെ ഭാഗമായി പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലം വാടകയ്ക്ക് എടുത്തു കച്ചവടം നടത്തുന്നവരാണ് പിടിയിലായത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവര്‍ കല്ലടയാറ്റില്‍ നിന്ന് മീനുകളെ പിടിക്കാറുണ്ടായിരുന്നുവെന്നും ഇതിനിടെയാണ് ക്ഷേത്രത്തിന് സമീപത്തു നിന്ന് തിരുമക്കളെ പിടികൂടിയതെന്നും ക്ഷേത്ര കമ്മറ്റി വ്യക്തമാക്കി. മീനിനെ കറി വെയ്ക്കുന്നത് കണ്ട ഒരു ഭക്തന്‍ ഈ കാര്യം ക്ഷേത്രത്തില്‍ അറിയിക്കുകയായിരുന്നു