13 വർഷം മുൻപ് മരിച്ച മകൻ അപകടത്തിൽ പെട്ടെന്ന് ഫോൺ കോൾ; പിന്നാലെ സംഭവിച്ചത് ഇത്

മുംബൈ: 13 വർഷം മുൻപ് മരിച്ച മകൻ അപകടത്തിൽപ്പെട്ടെന്ന് പറഞ്ഞായിരുന്നു മുംബൈയിൽ താമസിക്കുന്ന ഉഷയ്ക്ക് ഫോൺ കോളെത്തിയത്. മകന്‍റെ വാഹനമിടിച്ച് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നും കേസെടുക്കുമെന്നുമായിരുന്നു സന്ദേശം. ഞെട്ടിയെങ്കിലും ഫോൺകോളിന് പിന്നിലെ ചതി മനസിലാക്കിയ ഉഷ ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ചു. മകനെതിരെ എടുത്ത കേസ് വാഷി പൊലീസ് സ്റ്റേഷനിലേക്ക് ട്രാൻസഫർ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോഴേക്കും വിളിച്ച ആള്‍ കോൾ കട്ട് ചെയ്തു. തന്റെ മകൻ മരിച്ചത് അവർക്ക് അറിയില്ലായിരുന്നുവെന്നും ട്യൂമർ വന്നാണ് മകൻ മരിച്ചതെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു. ഫോണ്‍ വിളിയില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്

ഇത്തരത്തിൽ മലയാളികളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ് സംഘങ്ങൾ സജീവമാണെന്നാണ് പോലീസ് പറയുന്നത്. മലയാളികളെ വിളിച്ച് മക്കള്‍ അപകടത്തിൽ പെട്ടെന്നും പണം വേണമെന്നും പറഞ്ഞാണ് പലപ്പോഴും തട്ടിപ്പ് നടത്താറുള്ളത്. വോയിസ് ക്ളോണിംങ് അടക്കം
എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള തട്ടിപ്പുകളുമുണ്ടെന്ന് പോലീസ് പറയുന്നു