യുഎസിലെ കാലിഫോർണിയയിൽ നിന്നുള്ള സ്റ്റുവർട്ട് ലൂക്കാസ് മുറെ എന്ന വ്യക്തിയാണ് വളരെ വ്യത്യസ്തമായ കേസുമായി രംഗത്ത് വന്നത്. താനുമായി ഡേറ്റിംഗ് നടത്തിയ 50 സ്ത്രീകൾക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് യുവാവ്. തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും അതിനാൽ നഷ്ടപരിഹാരമായി 2.6 മില്യൺ ഡോളർ വേണമെന്നുമാണ് സ്റ്റുവർട്ട് ലൂക്കാസ് മുറെയുടെ ആവശ്യം
2022 -ൽ ന്യൂയോർക്ക് സിറ്റിയിൽ ആരംഭിച്ച ഒരു സ്വകാര്യ ഫേസ്ബുക്ക് ഗ്രൂപ്പിലാണ് യുവതികൾ ഇയാൾക്കെതിരെ പരാമർശം നടത്തിയത്.
ഇയാളെ പ്രണയിക്കാൻ കൊള്ളില്ലെന്നായിരുന്നു. യുവതികള്‍ അഭിപ്രായപ്പെട്ടത്.
സ്ത്രീകൾ അതത് നഗരങ്ങളിലെ ഡേറ്റിംഗ് അനുഭവങ്ങളുടെ വിശദാംശങ്ങൾ പങ്കിടുന്ന ഗ്രൂപ്പുകളുടെ ഒരു വലിയ ശൃംഖലയുടെ ഭാഗമാണിത്. കേസ് പരിഗണിച്ച കോടതി, മുറെയുടെ പരാതികൾ തള്ളുകയും യുവതികൾക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ തന്റെ അനുഭവം മുറെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിരവധി പുരുഷന്മാർ ഇയാൾക്ക് പിന്തുണ അറിയിച്ചു. കേസ് അവസാനിച്ചെങ്കിലും മുറെ ഒരു ശല്യക്കാരനാണെന്ന് അഭിപ്രായപ്പെട്ട് കൊണ്ട് യുവതികളും സോഷ്യൽ മീഡിയയിൽ അഭിപ്രായ പ്രകടനവുമായി എത്തിയിട്ടുണ്ട്