കർഷകരുടെ 11 ചോദ്യങ്ങള്‍ക്ക് മുന്നിൽ ബിജെപിയുടെ മുട്ടിടിക്കുമോ..?

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെയും പ്രധാനമന്ത്രിയെയും പ്രതിരോധത്തിലാക്കി കർഷകർ. തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന പതിനൊന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകണമെന്നാണ് പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകരുടെ ആവശ്യം.
രണ്ടാം കര്‍ഷക സമരത്തെ സര്‍ക്കാര്‍ അതിക്രൂരമായി അടിച്ചമര്‍ത്തിയ സാഹചര്യത്തിലാണ് കര്‍ഷകര്‍ ചോദ്യങ്ങളുമായി ബിജെപിയെ നേരിടുന്നത്

”ആരാണ് സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ചെയ്തത്.? എന്തിനാണ് തങ്ങളുടെ വഴികള്‍ ഇരുമ്പ് ബാരിക്കേഡുകള്‍ കൊണ്ട് അടച്ചത്..? ഇത്തരത്തിൽ 11 ചോദ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത് ചണ്ഡീഗഡിലെ കിസാന്‍ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍, സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളായ ബല്‍ബീര്‍ സിഭ് രജേവാള്‍, പ്രേം സിങ് ഭംഗു, രണ്‍വീത് സിങ് ബ്രാര്‍, അംഗ്രേജ് സിങ്, ബല്‍ദേവ് സിങ് നിഹല്‍ഘര്‍ എന്നിവര്‍ ചേര്‍ന്നാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്.    ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലും ഹരിയാനയിലും കര്‍ഷക രോഷം ബിജെപിയെ പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തല്‍