കിണറിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലാണ് ദാരുണ സംഭവം ഉണ്ടായത്. 6 പേരാണ് കിണറ്റിൽ ഇറങ്ങിയത്. അരയിൽ കയർ കെട്ടി ഇറങ്ങിയ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്
ചാണകവും കാർഷിക അവശിഷ്ടങ്ങളുമിടുന്ന ഉപേക്ഷിക്കപ്പെട്ട കിണറ്റിലാണ് പൂച്ച വീണത്
രക്ഷപ്പെടുത്താൻ കിണറിലിറങ്ങിയ ഒരോരുത്തരായി ബോധരഹിതര്‍ ആവുകയായിരുന്നു.
ആദ്യ ആൾ ബോധരഹിതനായതോടെയാണ് മറ്റുളളവരും കിണറ്റിലിറങ്ങിയത്. ഒരാളെ നാട്ടുകാരും അഗ്നിശമനാ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി. ഇയാൾ അപകടനില തരണം ചെയ്തു. കിണറ്റിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് 5 പേർ മരിച്ചത്