കെജ്‌രിവാളിന് തിരിച്ചടി. അറസ്റ്റ് നിയമപരമെന്ന് കോടതി.ഗൂഢാലോചനക്ക് തെളിവുണ്ട്

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. അറസ്റ്റും റിമാണ്ടും ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഇഡി അറസ്റ്റ് നിയമപരമാണെന്നും കെജ്‌രിവാളിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി

കെജ്‌രിവാളിന് മുഖ്യമന്ത്രി എന്ന നിലയിലുള്ള പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോടതി രാഷ്ട്രീയത്തിനല്ല, നിയമത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത് എന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ ബന്ധങ്ങളുടെ പശ്ചാത്തലത്തിലല്ല വിധിന്യായങ്ങള്‍ എഴുതുന്നത്. നിയമ തത്വങ്ങള്‍ കൊണ്ടാണ്. കോടതിയുടെ മുന്നിലുള്ളത് കേന്ദ്ര സര്‍ക്കാരും കെജ്രിവാളും തമ്മിലുള്ള തര്‍ക്കമല്ലെന്നും കെജ്‌രിവാളും ഇഡിയും തമ്മിലുള്ള കേസാണെന്നും കോടതി നിരീക്ഷിച്ചു