മൂവാറ്റുപുഴ: വാളകത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മരണ കാരണം നെഞ്ചിലും തലയ്ക്കുമേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അരുണാചല്‍പ്രദേശ് സ്വദേശി അശോക് ദാസാണ് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. മര്‍ദനത്തെ തുടര്‍ന്നുണ്ടായ മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്
അശോകിനൊപ്പം ജോലി ചെയ്തിരുന്ന പെണ്‍സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്
വാളകം കവലക്ക് സമീപം രണ്ട് സ്ത്രീകള്‍ വാടക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിടികൂടി റോഡരികില്‍ കെട്ടിയിട്ടു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് അശോകിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചയോടെ മരിച്ചു
സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു സി.പി.ഐ. മുന്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടയുള്ളവരാണ് കസ്റ്റഡിയിലുള്ളത്