റിയാസ് മൗലവി വധക്കേസിലെ വിധി, പൊട്ടിക്കരഞ്ഞ് ഭാര്യ

കാസര്‍കോട്: മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസില്‍ മൂന്നു പ്രതികളേയും വെറുതെവിട്ട കോടതി വിധി കേട്ട് പൊട്ടിക്കരഞ്ഞ് ഭാര്യ. കോടതിയില്‍ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും , നീതി ലഭിച്ചില്ലെന്നും ഭാര്യ പ്രതികരിച്ചു. വിധി നിരാശാജനകവും വേദനാജനകവുമാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു. RSSകാരായ
കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, പെരിയടുക്കയിലെ നിധിൻ, അഖിൽ എന്നിവരെയാണ് വെറുതെ വിട്ടത്. കളിസ്ഥലത്തുണ്ടായ മര്‍ദനം കൊലയ്ക്കു കാരണമായെന്നായിരുന്നു കേസ്

കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
പ്രതികളുടെ പങ്ക് തെളിയിക്കാൻ സാധിച്ചിട്ടില്ല എന്ന് കോടതി വ്യക്തമാക്കി. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് വിധി പറഞ്ഞത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ ബാലകൃഷ്ണൻ

ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ 7 വര്‍ഷക്കാലമായി ജയിലില്‍ കഴിയുകയായിരുന്നു. കുടക് സ്വദേശിയാണ് മുഹമ്മദ് റിയാസ് മൗലവി. 2017 മാര്‍ച്ച് 20ന് പള്ളിയ്ക്ക് അകത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢ ലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു

കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി ആയിരുന്ന ഡോ.എ ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ അന്ന് കോസ്റ്റൽ സിഐ ആയിരുന്ന പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച കേസിൽ 2019ലാണ് വിചാരണ ആരംഭിച്ചത്