കണ്ണൂര്‍ അടയ്ക്കാത്തോടിനെ വിറപ്പിച്ച കടുവ പിടിയിൽ

കണ്ണൂര്‍: കേളകം അടയ്ക്കാത്തോട് പ്രദേശത്തെ ഒന്നടങ്കം വിറപ്പിച്ച കടുവയെ പിടികൂടി. രണ്ടാഴ്ചയോളമായി പ്രദേശത്ത് ഭീതി പരത്തി കറങ്ങിനടക്കുന്ന കടുവയെ മയക്കു വെടിവച്ചാണ് പിടികൂടിയത്. കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ദിവസങ്ങളായി പ്രദേശത്ത് നടന്നു വരികയായിരുന്നു. നാട്ടുകാരുടെയും വനംവകുപ്പിന്‍റെയും നേതൃത്വത്തിലായിരുന്നു തിരച്ചില്‍

ഇടയ്ക്ക് കടുവയെ കാണുമെങ്കിലും മയക്കുവെടി വയ്ക്കാനുള്ള സൗകര്യത്തില്‍ കണ്ടുകിട്ടാത്തത് ദൗത്യം നീട്ടിക്കൊണ്ടു പോയി. ഇന്നലെയും ഇതുപോലെ കരിയൻകാപ്പ് യക്ഷിക്കോട്ടയിലും രാജമലയിലും കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു. കടുവയെ പിടികൂടാൻ സാധിക്കാതിരുന്ന സാഹചര്യത്തില്‍ അടയ്ക്കാത്തോട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.കടുവ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം നടക്കുന്നത് സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു