മലപ്പുറം: ഇൻസ്റ്റഗ്രാമിൽ റീച്ച് ലഭിക്കാനായി പഠിച്ച പണി പതിനെട്ടും നോക്കുന്ന തലമുറയാണ് ഇന്നത്തേത്. അതിന് വേണ്ടി എത്ര സാഹസികത ഏറ്റെടുക്കാനും അവർ തയ്യാറാവും. അത്തരത്തിൽ ഇരു ചക്ര വാഹനത്തിൽ അഭ്യാസം നടത്തിയ മലപ്പുറം ജില്ലയിലെ ഇൻസ്റ്റഗ്രാം താരങ്ങളടക്കമുള്ളവർക്കാണ് റീച്ചിനും ലൈക്കിനുമൊപ്പം 1.25 ലക്ഷം രൂപ പിഴയും കിട്ടിയത്
തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, ഏറനാട്, കൊണ്ടോട്ടി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകള്‍ കേന്ദ്രീകരിച്ച് പൊലീസും മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിലാണ് നിരവധി വാഹനങ്ങൾ പിടിച്ചെടുത്തത്. ഒന്നേകാൽ ലക്ഷം രൂപയോളം പിഴ ഈടാക്കിയ ശേഷം താരങ്ങളെകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍
നിന്ന് വിഡിയോകളും ഒഴിവാക്കിയ ശേഷമാണ് വാഹനങ്ങള്‍ പോലീസ് വിട്ടു
നല്‍കിയത്
പിടികൂടിയവരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ നസീര്‍ അറിയിച്ചു