ഇന്‍സ്പെക്ടര്‍ ‘കല്യാണി’യുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു

തിരുവനന്തപുരം: പോലീസ് നായ ഇന്‍സ്പെക്ടര്‍ കല്യാണി ചത്തത് വിഷം ഉള്ളിൽ ചെന്നിട്ടല്ലെന്ന് കെമിക്കൽ റിപ്പോർട്ട്.
മരണ കാരണം സെപ്റ്റിക് ഹെമറേജെന്നാണ് റിപ്പോർട്ടിലുള്ളത്.
അതായത് ആഹാരം ദഹിക്കാത്തതിനാലുള്ള ദുർഗന്ധമാണെന്നാണ് നിഗമനം

ഇതോടെ നായയുടെ മരണത്തിലെ ദുരൂഹത നീങ്ങുകയാണ്. നായയുടെ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളിൽ ചെന്നതായി ഡോക്ടർ
സംശയം പ്രകടിപ്പിച്ചിരുന്നു . ദുരൂഹത നീങ്ങിയതോടെ 3 പോലീസുകാർക്കെതിരെശുപാർശ ചെയ്ത വകുപ്പ് തല നടപടി പിൻവലിച്ചേക്കും. പൂന്തുറ ഡോഗ് സ്ക്വാഡിലെ എസ്.ഐ ഉണ്ണിത്താൻ, പരിശീലകരായ രഞ്ജിത്ത്, ശ്യാം എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തിരുന്നത്