ഭാര്യ സ്വന്തം സഹോദരിയോ..? അറിഞ്ഞത് ഒരുമിച്ച് ജീവിതം തുടങ്ങി 6 വർഷം പിന്നിട്ടപ്പോൾ

പെൺകുട്ടിയെ വിവാഹം ചെയ്ത് ആറ് വർഷം ഒരുമിച്ച് ജീവിച്ച ശേഷം അവൾ തന്റെ സ്വന്തം സഹോദരിയാണെന്ന് അറിയുന്ന അവസ്ഥയെപ്പറ്റി നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ഒരു യുവാവ് ആണ് ഒരു മാധ്യമത്തില്‍ തന്റെ അനുഭവം പങ്കുവച്ചത്. ഭാര്യയുടെ അസുഖത്തെത്തുടർന്ന് തൻ്റെ വൃക്കകളിൽ ഒന്ന് ഭാര്യയ്ക്ക് ദാനം ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് അയാൾ ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിയുന്നത്. മകനെ പ്രസവിച്ചതിന് ശേഷമാണ് ഭാര്യയ്ക്ക് അസുഖം വന്നത്

വൃക്ക ദാതാവിനെ അന്വേഷിക്കുന്ന സാഹചര്യത്തിൽ ബന്ധുക്കളുടെ വൃക്ക പറ്റുമോ എന്നാണ് ആദ്യം പരിശോധിച്ചത്. എന്നാൽ, അവരാരും ദാതാക്കളാവാൻ
യോ​ഗ്യരല്ലായിരുന്നു. അങ്ങനെ ഭർത്താവായ തന്റെ വൃക്ക പറ്റുമോ എന്ന് പരിശോധിക്കുകയായിരുന്നു യുവാവ്. യുവാവിനാണെങ്കിൽ തന്റെ മാതാപിതാക്കളെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. കാരണം ജനിച്ച് രണ്ട് മിനിറ്റിനുള്ളിൽ അയാളെ ദത്തെടുക്കുകയായിരുന്നു. ക്ലോസ്ഡ് അഡോപ്ഷനായതുകൊണ്ട് തന്നെ വീട്ടുകാരെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായിരിക്കും. “എച്ച്എൽഎ (ഹ്യൂമൻ ല്യൂക്കോസൈറ്റ് ആൻ്റിജൻ) ടിഷ്യൂ ടെസ്റ്റ് ഫലങ്ങളിൽ നിന്നാണ് ഭാര്യ തന്റെ സഹോദരി തന്നെയാണ് എന്ന് മനസിലായത്. ഡോക്ടറാണ് ചില അധിക ടെസ്റ്റുകൾ നടത്താൻ നിർദ്ദേശിച്ചത്. എച്ച്എൽഎ പരിശോധനയിൽ ഭാര്യയും താനും തമ്മിൽ വലിയൊരു ശതമാനം മാച്ചാണ് എന്ന് കണ്ടു

സാധാരണ അമ്മയും കുഞ്ഞും പോലും 50 ശതമാനം മാച്ചൊക്കെയാണ് വരുന്നത്. സഹാദരങ്ങൾ തമ്മിലാണ് 0-100 ശതമാനം വരെ മാച്ച് വരാൻ സാധ്യത. അങ്ങനെയാണ് ഭാര്യ തന്റെ സഹോദരിയാണെന്ന് മനസിലാവുന്നത് എന്ന് യുവാവ് പറഞ്ഞു. നിരവധി കമന്റുകളാണ് ഈ സംഭവത്തിന് പിന്നാലെ വന്നത്. നിങ്ങൾക്ക് നിങ്ങളുടെ വീട്ടുകാരെ കുറിച്ച് അറിയുമായിരുന്നില്ലല്ലോ. നിങ്ങളുടെ മക്കൾക്ക് മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കൂ എന്നാണ് പലരും കമന്റ് നൽകിയിരിക്കുന്നത്