ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയില്‍

കോട്ടയം: പാലാ പൂവരണയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ജെയ്സൺ (44), ഭാര്യ മെറീന ( 28) മക്കളായ ജെറാൾഡ് ( 4) ജെറീന (2) ജെറിൻ (7 മാസം ) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പോലീസ് പറയുന്നത്. പൂവരണിയിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിൽ കട്ടിലിൽ മുറിവുകളോടെ രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം

ഇത്രയും ദാരുണമായ കൃത്യത്തിലേക്ക് ഇയാളെ എത്തിച്ചതിന്‍റെ കാരണം വ്യക്തമല്ല. ഒരു റബര്‍ ഫാക്ടറിയില്‍ ഡ്രൈവറാണ് ജയ്സണ്‍ തോമസ്. ഇവര്‍ പൂവരണിയില്‍ താമസമാക്കിയിട്ട് ഒരു വര്‍ഷമായിട്ടേയുള്ളൂ. അതുകൊണ്ട് തന്നെ അയല്‍ക്കാര്‍ക്കും കൂടുതൽ വിവരങ്ങളൊന്നും അറിയില്ല. പൊലീസ് നടപടികള്‍ തുടരുകയാണ്