ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിൽ യുവാവ് ചെയ്തത് ഇത്; പൊങ്കാല ഇട്ട് സോഷ്യൽ മീഡിയ

ഓടുന്ന ട്രെയിനിൽ പലതരത്തിലുള്ള അഭ്യാസപ്രകടനകൾ കാണിക്കുന്നവർ നിരവധിയുണ്ട്. ജീവൻ വച്ചുള്ള ഇവരുടെ പ്രകടങ്ങൾക്കെതിരെ പലപ്പോഴും മോശം കമന്റുകളാണ് വരാറുള്ളത്. അത്തരത്തിൽ ഓടുന്ന ട്രെയിനിനുള്ളിൽ ഒരു യുവാവ് തന്‍റെ ജിംനാസ്റ്റിക് കഴിവുകൾ പ്രദർശിപ്പിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

യാത്രക്കാർ നിറഞ്ഞ ഒരു ട്രെയിനിലാണ് യുവാവിന്റെ പ്രകടനങ്ങൾ. തീവണ്ടിയുടെ ബർത്തിൽ തൂങ്ങിയും പുഷപ്പ് എടുത്തുമൊക്കെയുള്ള യുവാവിന്‍റെ അഭ്യാസ പ്രകടനങ്ങൾ സഹയാത്രികർ അലോസരത്തോടെ നോക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ഇയാൾക്കെതിരെ ഉയരുന്നത്. സ്വന്തം സുരക്ഷയും യാത്രക്കാരുടെ സൗകര്യങ്ങളും മാനിക്കാതെയുള്ള യുവാവിന്‍റെ പ്രവർത്തിക്കെതിരെ റയിൽവേ നിയമ നടപടി സ്വീകരിക്കണമെന്നാണ് വീഡിയോ കണ്ടവരിൽ ഭൂരിഭാ​ഗം ആളുകളും അഭിപ്രായപ്പെ‌ട്ടത്. സാമൂഹിക മാധ്യമങ്ങളില്‍ ആളാകാനുള്ള കാട്ടിക്കൂട്ടലാണിതൊക്കെ എന്ന് ചിലർ പരിഹസിച്ചു.