പൂക്കോട്ടെ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രംഗത്ത്. ക്യാമ്പസുകളിൽ റാഗിങ് ഇല്ലാതാക്കാൻ പ്രയത്നിച്ച പ്രസ്ഥാനമാണ് എസ് എഫ് ഐ എന്നും ചരിത്രമറിയാത്തവർ സംഘടനയിലുള്ളതാണ് പ്രശ്‌നമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.ചരിത്രമറിയാതെ എസ്എഫ്ഐയിലെത്തിയ ഇത്തരക്കാരെ പുറത്താക്കണം. എസ്എഫ്ഐയെ ശുദ്ധികരിക്കാൻ നേതൃത്വം തയാറാകാമെന്നും ശിവൻകുട്ടി പറഞ്ഞു.
മരണപ്പെട്ട സിദ്ധാർഥന്‍റെ കുടുംബത്തിനൊപ്പമാണ് സർക്കാരെന്ന് മന്ത്രി പറഞ്ഞു. സർക്കാർ നിലപാടിൽ കുടുംബം തൃപ്തനാണെന്ന് അച്ഛൻ പറഞ്ഞെന്നും മന്ത്രി പറഞ്ഞു.എസ്.എഫ്.ഐ എന്നല്ല കുറ്റവാളികൾ ഏത് സംഘടനയിലാണെങ്കിലും നടപടി സ്വീകരിക്കും. ഇത്തരം ആക്രമണങ്ങൾ ഒരു സംഘടനയും നടത്താൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.