ജയിലിൽ നിന്ന് തിരികെ എത്തുമ്പോഴേക്കും വൈറലായ യുവതിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. കവർച്ചയ്ക്കും മോശം പെരുമാറ്റത്തിനും അറസ്റ്റിലായ അലബാമയിൽ നിന്നുള്ള എബി ന്യൂമാൻ എന്ന
28 കാരിയാണ് ഇപ്പോൾ താരം. വൈറലായതിനു പിന്നാലെ ഒരാഴ്ച കൊണ്ട് 19 ലക്ഷം രൂപയാണ് ഇവർക്ക് ലഭിച്ചത്
സാധാരണ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ ചിത്രങ്ങൾ പൊലീസ് എടുക്കുമല്ലോ, അത്തരത്തിൽ പോലീസ് എടുത്ത എബിയുടെ ചിത്രങ്ങളാണ് വൈറലായത്.
മഗ്ഷോട്ടുകൾ പങ്കുവയ്ക്കുന്ന ഇൻസ്റ്റഗ്രാം പേജായ @mugshawtys പങ്ക് വെച്ച ചിത്രമാണ് വൈറലായത്. 750,000 ഫോളോവേഴ്സ് ഉള്ള പേജാണ് ഇത്
ജയിലിലായിരിക്കുമ്പോൾ തന്റെ ചിത്രം വൈറലായതിനെ കുറിച്ച് അവൾ ഒന്നും അറിഞ്ഞിരുന്നില്ല. എന്നാൽ, ജയിലിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും അവളുടെ സോഷ്യൽ മീഡിയയിലെ ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ ഉയർന്നു. ഒരുപാട് പേർ അവളെ ചിത്രങ്ങളിൽ ടാഗ് ചെയ്തു. ഒൺലി ഫാൻസ് പേജിലും ആളുകൾ കൂടി എന്നും ജയിലിൽ നിന്ന് ഇറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ തനിക്ക് ഏകദേശം 19 ലക്ഷം രൂപ സമ്പാദിക്കാനായി എന്നുമാണ് അവൾ പറയുന്നത്
താൻ നേരത്തെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളായിരുന്നു. പിന്നീട് അത് നിർത്തി. ശേഷം ഗർഭിണിയായി. എന്നാൽ, ആ ഗർഭം അലസിപ്പോയി. അങ്ങനെ ആകെ മോശം അവസ്ഥയിലായിരുന്നു. മാനസികമായ അസ്വസ്ഥതകൾക്ക് തെറാപ്പി ഉണ്ടായിരുന്നു അതിനിടയിലാണ് അറസ്റ്റിലായത്. അത് ഏതായാലും നന്നായി. ഇപ്പോൾ തന്റെ ജീവിതം മാറിയിരിക്കുന്നു എന്നും അവൾ പറയുന്നു