ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ ആള്‍ ദൈവത്തിന് ഇനി പരോൾ ഇല്ല

പഞ്ചാബ്: ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ ആള്‍ ദൈവം ഗുര്‍മീദ് റാം റഹീം സിങ്ങിന് ഇനി കോടതിയുടെ അനുമതിയില്ലാതെ പരോൾ നൽകില്ല. പഞ്ചാബ് ഹരിയാന – ഹൈക്കോടതിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. തുടര്‍ച്ചയായി പരോള്‍ കിട്ടുന്ന സാഹചര്യത്തിലാണ് ഗുര്‍മീദിന് കോടതിയുടെ അനുമതിയില്ലാതെ ഇനി പരോള്‍ നല്‍കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്

ബലാത്സംഗക്കേസിൽ 20 വര്‍ഷത്തെ തടവു ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീദിനെ അടുത്തിടെ 50 ദിവസത്തെ പരോള്‍ ആണ് ലഭിച്ചത്
നവംബറിലെ 23 ദിവസത്തെ പരോള്‍ കൂടാതെ അടുത്തിടെയും 50 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ പത്ത് മാസത്തിനിടെ ഏഴ് തവണ ഗൂര്‍മീദിന് പരോൾ ലഭിച്ചു. നാല് വർഷത്തെ ജയിൽ ശിക്ഷയ്ക്കിടയിൽ ഒൻപത് തവണ പരോളിൽ പുറത്തിറങ്ങി

ഇപ്പോൾ പരോളിലുള്ള ഗുർമീത്, പരോൾ തീരുന്ന ദിവസമായ മാർച്ച് പത്തിന് തിരിച്ചെത്തുന്നെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി സ‍ർക്കാറിനോട് ആവശ്യപ്പെട്ടു.
ഇത്തരത്തിൽ പരോൾ അനുവദിക്കുന്നത് മറ്റാർക്കൊക്കെ ആണെന്നും കോടതി അന്വേഷിച്ചിട്ടുണ്ട്. ഇങ്ങനെ പരോൾ ലഭിക്കുന്നവരുടെ വിവരങ്ങൾ നൽകാനും കോടതി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്