സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസമാണ് ബില്‍ ഗേറ്റ്സ് ഡോളി ചായ് വാല’യുടെ കയ്യില്‍ നിന്ന് ചായകുടിക്കുന്ന വിഡിയോ വൈറലായത്. ചായ കുടിക്കാനെത്തിയത് ആരാണെന്ന് പോലും തനിക്ക് മനസിലായില്ലെന്ന ചായ് വാല’യുടെ പ്രതികരണമാണ് ഇപ്പോൾ ഏറെ ശ്രദ്ധ ആകർഷിക്കുന്നത്. ”ഏതോ സായിപ്പ് വന്ന് ചായ കുടിച്ച് പോയി എന്നാണ് കരുതിയിരുന്നത്.
എന്നാല്‍ നാഗ്പൂരില്‍ തിരികെ എത്തിയപ്പോളാണ് വിഡിയോ വൈറലായ കാര്യവും താന്‍ ആര്‍ക്കാണ് ചായയുണ്ടാക്കി കൊടുത്തത് എന്ന കാര്യവും മനസിലായത്”
ഞങ്ങള്‍ തമ്മില്‍ സംസാരിച്ചതു പോലുമില്ല.അദ്ദേഹം എന്‍റെയടുത്ത് വന്നു നിന്നു. ഞാന്‍ എന്‍റെ ജോലി ചെയ്യുന്ന തിരക്കിലായിരുന്നു. ചായ കുടിച്ചതിനു ശേഷം ‘വൗ, ഡോളി കി ചായ്’ എന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയത്’ എന്നാണ് ഡോളി ചായവാല പറഞ്ഞിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചായയുണ്ടാക്കി കൊടുക്കാന്‍ ഒരവസരം ലഭിച്ചാല്‍ സന്തോഷമാകും. ഒരു ചെറുചിരിയോടെ എല്ലാവര്‍ക്കും ചായ കൊടുക്കണമെന്നതാണ് തന്‍റെ ജീവിതാഭിലാഷം. ഡോളി ചായവാല കൂട്ടിച്ചേര്‍ത്തു