58ാം വയസില്‍ വീണ്ടും അമ്മയാകാനൊരുങ്ങി സിദ്ധു മൂസ് വാലയുടെ അമ്മ

യുവാക്കള്‍ക്കിടയില്‍ റാപ്പ് ഗാനങ്ങള്‍ കൊണ്ട് തരംഗം സൃഷ്ടിച്ച് മണ്മറഞ്ഞ് പോയ ഗായകന്‍ സിദ്ധു മൂസ് വാലയുടെ ‘അമ്മ ചരണ്‍ കൗര്‍ അമ്പത്തിയെട്ടാം വയസില്‍ അമ്മയാകാൻ പോകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. 29 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് സിദ്ധു മൂസ് വാല 2022 ല്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. കാറിലെത്തിയ ക്രിമിനലുളുടെ സംഘമാണ് സിദ്ധുവിനെതിരെ വെടിയുതിര്‍ത്തത്. ചരണ്‍ കൗറിന്‍റെയും ഭര്‍ത്താവ് ബാല്‍കൗര്‍ സിംഗിന്‍റെയും ഏക മകനായിരുന്നു സിദ്ധു മൂസ് വാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ധു. മകന്‍റെ മരണത്തിന് ശേഷം നിരാശയില്‍ കഴിയുകയായിരുന്ന ചരണ്‍ കൗറും ബാല്‍കൗര്‍ സിംഗും ഒരു കുഞ്ഞിലേക്കുള്ള ചിന്തയിലെത്താൻ പക്ഷേ അധികം സമയമെടുത്തില്ല

ഐവിഎഫ് ചികിത്സയിലൂടെ (കൃത്രിമ ബീജസങ്കലനം) ചരണ്‍ കൗര്‍ ഗര്‍ഭം ധരിച്ചു. മാര്‍ച്ചില്‍ കുഞ്ഞ് എത്തുമെന്ന പ്രതീക്ഷയില്‍ ആണിവര്‍
അറുപതിനോട് അടുത്ത് പ്രായമുണ്ട് എന്നതിനാല്‍ തന്നെ ഇവരുടെ ഗര്‍ഭധാരണവും പ്രസവവുമെല്ലാം തീര്‍ച്ചയായും ഏറെ ‘റിസ്ക്’ ഉള്‍പ്പെടുന്നതാണ്.
എങ്കിലും സിദ്ധുവിന്‍റെ ആരാധകരും അവരുടെ കുടുംബത്തിന്‍റെ സന്തോഷവും ആഗ്രഹിക്കുന്നവര്‍ പ്രയാസങ്ങളേതുമില്ലാത്ത പ്രസവം നേരുകയാണ് തരണ്‍ കൗറിന്. സോഷ്യല്‍ മീഡിയയില്‍ ഇവരെ ആശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന ഒട്ടേറെ പേർ ഉണ്ട്. ഒറ്റമകൻ നഷ്ടപ്പെട്ട അമ്മയുടെ വേദന ഇതോടെ തീരട്ടെ എന്നാണ് പലരും ആശംസിക്കുന്നത്