ദില്ലി: ഹൃദയാഘാതത്തെ തുടർന്ന് 25 വയസ്സുകാരൻ മരിച്ചതിന് പിന്നാലെ ദുഃഖം സഹിക്കാനാവാതെ ഭാര്യ ജീവനൊടുക്കി. ഗാസിയാബാദിലാണ് സംഭവം. നവംബർ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരായത്. തിങ്കളാഴ്ച മൃഗശാല സന്ദർശിക്കാൻ ഇറങ്ങിയതാണ് ഇരുവരും. മൃഗശാലയില്‍ വെച്ച് അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെട്ടു. അഞ്ജലി ഉടനെ സുഹൃത്തുക്കളെ വിളിച്ച് അഭിഷേകിനെ ആശുപത്രിയിൽ എത്തിച്ചു. പക്ഷെ
ആശുപത്രിയില്‍ വെച്ച് അഭിഷേക് മരിച്ചു
ഗാസിയാബാദിലെ വൈശാലിയിലെ അപ്പാർട്ട്മെന്റിൽ രാത്രി ഒമ്പത് മണിയോടെ മൃതദേഹം എത്തിച്ചു. മൃതദേഹം വീട്ടിലെത്തിച്ച ശേഷം സമീപമിരുന്ന് കരഞ്ഞ അഞ്ജലി പെട്ടെന്ന് എഴുന്നേറ്റ് ഓടി ഏഴാം നിലയിൽ നിന്നും താഴോട്ട് എടുത്തു ചാടി. ഗുരുതരമായി പരിക്കേറ്റ അഞ്ജലിയെ ഉടനെ വൈശാലിയിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷെ ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു